College Prayer

പ്രാര്‍ത്ഥന

കാരുണ്യ സിന്ധുവാം ദൈവത്തിന്‍ തിരു-
നാമത്തിലോതുന്നു ദിവ്യമാം സൂക്തികള്‍
ലോകങ്ങളൊക്കെയും കാത്തുരക്ഷിച്ചീടും
ലോകൈക നാഥനെ വാഴ്ത്തുന്നു ഞങ്ങളും
കാരുണ്യമേകുന്ന രക്ഷകാ, നിന്‍ കൃപാ-
പൂരം നിരന്തരം വര്‍ഷിക്ക ഞങ്ങളില്‍
പഠനത്തിലാമജ്ജമാകും മനസ്സുമായ്‌
കാലം നയിക്കുന്നു സര്‍വഥാ ഞങ്ങളും,
നിന്നോടുമാത്രം നിവേദനം ചെയ്തിടും
അന്യമാര്‍ഗം തേടില്ലൊരിക്കലും
നേരായമാര്‍ഗ്ഗം തെളിക്കണേ രക്ഷകാ,
പാരാതെ നിത്യം നയിക്കുമാറാകണേ

(അമൃതവാണി)
വിശുദ്ധ ഖുര്‍ആന്റെ ഒന്നാം
അധ്യായത്തിന്റെ ആശയാനുവാദം